News

Get the latest news here

രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിവരിഞ്ഞ് രാജവെമ്പാല; കടിയേറ്റിട്ടും ധൈര്യം കൈവിടാതെ ആറുവയസ്സുകാരി

മുംബൈ:രാജവെമ്പാലയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി പെൺകുട്ടി. മഹാരാഷ്ട്രയിലെ വാർധയിലാണ്രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയരാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീട്ടിൽ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുർവയുടെ കഴുത്തിൽ ചുറ്റിയതായാണ് റിപ്പോർട്ടുകൾ. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പാമ്പ് ശരീരത്തിൽ നിന്ന് വിട്ടുപോവാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. അതോടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ പുർവയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതയാണ് റിപ്പോർട്ടുകൾ.

Content Highlights:Bitten By Snake That Wrapped Neck For 2 Hours, Maharashtra Child Survives
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.