News

Get the latest news here

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ സ്ത്രീയെ യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി

മുംബൈ: ഓടുന്നട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ സ്ത്രീയെ മറ്റുയാത്രക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു.

രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആദ്യംകയറാൻ ശ്രമിച്ച സ്ത്രീയാണ് കാൽ വഴുതിവീണത്.ഒപ്പമുണ്ടായിരുന്ന പുരുഷൻ സ്ത്രീയുടെ കൈയ്യിൽ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവർ തീവണ്ടിക്ക് അടിയിലേക്ക് വീഴാതിരുന്നത്. ഉടൻതന്നെ മറ്റുയാത്രക്കാർ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് തീവണ്ടി നിന്നത്.


#WATCH | Maharashtra: Passengers saved a woman from falling under a moving train at Vasai Road Railway Station, yesterday.

(Source: CCTV at the railway station) pic.twitter.com/SBvmCWWAeU
— ANI (@ANI) September 19, 2021



Content Highlights:Woman Slips Trying To Board Moving Train, Passengers Rescue Her
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.