News

Get the latest news here

ഒളിമ്പ്യന്‍ ശ്രീജേഷിന് സര്‍ക്കാര്‍ ആദരം; ഇനി വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍

തിരുവനന്തപുരം: പുതിയ പദവി കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞതാണെന്നും കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങളെ ഒളിമ്പിക്സിലെത്തിക്കാൻ പരിശ്രമിക്കുമെന്നും ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ്. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി (ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ്)ചുമതലയേറ്റ ശേഷം തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി സ്പോർട്സ് ഓർഗനൈസറായിരുന്നു ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ശേഷം ജോയിൻറ് ഡയറക്ടറായി സ്ഥാനകയറ്റം നൽകുകയായിരുന്നു.

സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷമാണ് ശ്രീജേഷ് ചുമതല ഏറ്റെടുത്തത്. ശ്രീജേഷിന് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഇതിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവൻകുട്ടി ശ്രീജേഷിനെ ആദരിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യസ ഡയറക്ടർ ജീവൻബാബു കെ. എന്നിവർക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



Content Highlights: Olympian pr sreejesh took charge as joint director physical education and sports
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.