News

Get the latest news here

അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം, ചൈന കടുത്ത നിയന്ത്രണങ്ങളിലേക്കെന്ന് സൂചന

ബെയ്ജിങ്: ആവസ്യസാധനങ്ങൾ സംഭരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ചൈനീസ് സർക്കാർ. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതർക്കും നിർദേശമുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് അവശ്യവസ്തുക്കൾ സംഭരിച്ചുവയ്ക്കാൻ ജനങ്ങൾക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.

സർക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കൾ ശേഖരിച്ചുവെയ്ക്കണമെന്നാണ് നിർദേശം. എന്നാൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോകോവിഡ് പ്രതിസന്ധിയെക്കുറിച്ചോ നോട്ടീസിൽ പരാമർശമില്ല. എന്നാൽ കോവിഡ് പുതിയ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി സമ്പൂർണ ലോക്​ഡൗൺ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെങ്കിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം വരാതിരിക്കാനാണ് ഈ നിർദേശമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ സർക്കാർ വൃത്തങ്ങളൊന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

കാർഷിക ഉൽപ്പാദനം സുഗമമാക്കുന്നതിനും വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിനും പ്രാദേശിക ഭക്ഷ്യ ശേഖരവുംവിലസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുംബന്ധപ്പെട്ടവർ നടപടികൾ കൈക്കൊള്ളണമെന്ന് വാണിജ്യ മന്ത്രാലയം നിർദേശിക്കുന്നു.

കോവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്, ഇത് കാർഷിക ഉത്പാദനത്തെ ബാധിക്കുകയും അവശ്യസാധനവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്നങ്ങളെ രൂക്ഷമായി ബാധിക്കുമെന്നിരിക്കെ ഇതിനെ നേരിടാനാവാം സർക്കാരിന്റെ നീക്കമെന്നും സൂചനകളുണ്ട്.

അതിർത്തി അടയ്ക്കൽ, ലോക്​ഡൗണുകൾ, നീണ്ട ക്വാറന്റീൻകാലയളവുകൾ തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ട് കർശനമായ നടപടികളാണ് ചൈനീസ് സർക്കാർ കോവിഡിനെ നേരിടാൻ സ്വീകരിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന ബെയ്ജിങ് വിന്റർ ഒളിമ്പിക്സിന് മുന്നോടിയായ പുതിയ വ്യാപനത്തെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കോവിഡ് ഡെൽറ്റ വകഭേദ കേസുകൾ ചൈനയിൽ കൂടുതലായി വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Content Highlights:Chinas Dire Warning To Citizens Amid Tight Covid Curbs
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.