News

Get the latest news here

24-ാം കിരീടത്തിനായി കാത്തിരിക്കണം, സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി

മെൽബൺ: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടുത്ത വർഷം നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തിയാണ് സെറീന മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

മുൻ ലോക ഒന്നാം നമ്പർ താരമായ സെറീന 23 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയിട്ടുണ്ട്. ഈ വർഷം വിംബിൾഡണിൽ പങ്കെടുത്ത ശേഷം മറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സെറീനയ്ക്ക് കഴിഞ്ഞിരുന്നില്ല.

പരിക്കുമൂലമാണ് താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമായത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വെല്ലുവിളിയായത്. പരിക്കിൽ നിന്ന് മുക്തി നേടിയ സെറീന പരിശീലനം ആരംഭിച്ചിട്ടുണ്ട്.

എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് മെൽബൺ. അവിടെ കളിക്കാനായി ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ശാരീരിക പ്രശ്നങ്ങൾ മുൻനിർത്തി ഞാൻ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറുകയാണ്. ആരാധകരെയും മെൽബൺ നഗരത്തെയും കാണാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്.- സെറീന പറഞ്ഞു.

2021-ൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തിയ സെറീന ആ വർഷം ചാമ്പ്യനായ നവോമി ഒസാക്കയോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. നിലവിൽ ലോക റാങ്കിങ്ങിൽ 41-ാം സ്ഥാനത്താണ് സെറീന.

ഏറ്റവുമധികം ഗ്രാൻഡ് സ്ലാം കിരീടം നേടിയ വനിതാതാരം എന്ന ലോകറെക്കോഡിനൊപ്പമെത്താൻ സെറീന ഇനിയും കാത്തിരിക്കണം. 24 കിരീടങ്ങളുള്ള മാർഗരറ്റ് കോർട്ടിന്റെ പേരിലാണ് ഈ റെക്കോഡ്. ഒരു കിരീടം കൂടി നേടിയാൽ സെറീനയ്ക്ക് ഈ റെക്കോഡിനൊപ്പമെത്താം.

Content Highlights: Serena Williams withdraws from Australian Open following advice from medical team
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.