News

Get the latest news here

ഗോവ - നോര്‍ത്ത്ഈസ്റ്റ് മത്സരം സമനിലയില്‍

ബാംബോലിം: ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന എഫ്.സി ഗോവ - നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ.ഇരു ടീമും ഓരോ ഗോൾ വീതം നേടി.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഹെർനൻ സന്റാനയിലൂടെ മുന്നിലെത്തിയ നോർത്ത്ഈസ്റ്റിനെതിരേ 39-ാം മിനിറ്റിൽ ഐറൻ കബ്രെറ നേടിയ ഗോളിൽ ഗോവ സമനില പിടിക്കുകയായിരുന്നു. ഫ്രീ കിക്കിൽ നിന്നായിരുന്നു ഹെർനൻ സന്റാനയുടെ ഗോൾ. ആൽബർട്ടോ നൊഗ്വേരയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് കബ്രെറ സ്കോർ ചെയ്തത്.

11 മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി ഗോവ എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റുള്ള നോർത്ത്ഈസ്റ്റ് പത്താം സ്ഥാനത്തും.

Content Highlights: ISL 2021-22 FC Goa vs NorthEast United FC match drawn
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.