News

Get the latest news here

മാതൃഭൂമി ജീവനക്കാരൻ പി. ജയകൃഷ്ണൻ അന്തരിച്ചു


പി ജയകൃഷ്ണൻ


കോഴിക്കോട്: മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുടെ ഓഫീസ് ജീവനക്കാരൻ നന്മണ്ട മേലേ പുളിയങ്ങാട്ട് പത്മ ശ്രീയിൽ പി ജയകൃഷ്ണൻ (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പത്മനാഭൻനായരുടെയും വിജയലക്ഷ്മിയമ്മയുടേയും മകനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ നടക്കും.

ഭാര്യ: ഗീത. മക്കൾ: അനുഷ്ണ, അഭിനന്ദ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.