By
Admin
/
Jan 18, 2022 //
Editor's Pick /
ജെ.എന്‍.യു കാമ്പസില്‍ ലൈംഗികാതിക്രമമെന്ന് വിദ്യാര്‍ഥിനിയുടെ പരാതി; കേസെടുത്തു
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) കാമ്പസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർഥിനി നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനുവരി 17-ാം തീയതി രാത്രി കാമ്പസിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി. കാമ്പസിലെ ഈസ്റ്റ് ഗേറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. വിദ്യാർഥിനി ബഹളംവെച്ചതോടെ പ്രതി ബൈക്കിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ വിദ്യാർഥിനി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് സൗത്ത് വെസ്റ്റ് ഡി.സി.പിയും വസന്ത്കുച്ച് എസ്.എച്ച്.ഒ.യും കാമ്പസിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തതായും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights:phd student molested in jnu campus delhi police registered case
Related News
Comments