News

Get the latest news here

'രാജ്യമാണ് വലുത്, പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കൂ'; ഗാംഗുലി-കോലി വിഷയത്തില്‍ കപില്‍ ദേവ്

മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അതിനായി ഇരുവരും മനസ്സു തുറന്ന് സംസാരിക്കണമെന്നും ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ്.

ക്യാപ്റ്റൻസിയുടെ തുടക്കത്തിൽ നമ്മൾ ആവശ്യപ്പെടുന്ന ടീമിനെ തന്നെ ലഭിക്കും. എന്നാൽ പിന്നീട് അങ്ങനെയാകണമെന്നില്ല. അതിന്റെ പേരിൽ ക്യാപ്റ്റൻ സ്ഥാനം രാജിവെയ്ക്കരുത്. കോലി രാജിവെച്ചത് അങ്ങനെയൊരു കാരണത്താലാണെങ്കിൽ എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. അദ്ദേഹം മനോഹരമായി കളിക്കുന്ന താരമായിരുന്നു. ടെസ്റ്റിൽ ഇനിയും കളിച്ച് റൺസ് സ്കോർ ചെയ്യുന്നത് എനിക്ക് കാണണം.ദി വീക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ കപിൽ പറയുന്നു.

ടെസ്റ്റ് ക്യാപ്റ്റൻസി രാജിവെച്ച കോലിയുടെ തീരുമാനത്തെനമ്മൾ ബഹുമാനിക്കണം. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ മറക്കരുത്. കോലി ക്യാപ്റ്റനാകുമ്പോൾ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തായിരുന്നു. അഞ്ചു വർഷം പിന്നിടുമ്പോൾ നമ്മൾ ഒന്നാം റാങ്കിൽ എത്തിയിരിക്കുന്നു. അതു മാത്രമല്ല, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരേ ടെസ്റ്റ് പരമ്പര വിജയിച്ചു. കപിൽ ദേവ് കൂട്ടിച്ചേർത്തു.

ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം കോലി രാജിവെച്ചതിന് പിന്നാലെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിന് നിന്ന് താരത്തെ ബിസിസിഐ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടേയാണ് കോലി ടെസ്റ്റ് ടീം ക്യാപ്റ്റൻസിയും ഒഴിഞ്ഞത്. നിലവിൽ രോഹിത് ശർമയാണ് ഇന്ത്യയുടെ ട്വന്റി-20, ഏകദിന ടീം ക്യാപ്റ്റൻ.

Content Highlights: Kapil Dev wants Kohli, BCCI to bury the hatchet
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.