News

Get the latest news here

മൂന്നടിച്ച് മുംബൈ, തകർന്ന് തരിപ്പണമായി ഈസ്റ്റ് ബം​ഗാൾ പ്രതിരോധം (3-0) | LIVE BLOG

പനാജി:ഈസ്റ്റ് ബം​ഗാളിനെതിരെ മുംബൈ മൂന്നു ​ഗോളുകൾക്ക് മുന്നിൽ. ഹെർനാൻ സന്റാന ടീമിനായി മൂന്നാം ​ഗോൾ നേടി രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ പെനാൽട്ടിയിലൂടെ ആദം ലേ ഫോൺഡ്രേ മുംബൈയ്ക്ക് വേണ്ടിരണ്ടാംഗോൾ സ്കോർ ചെയ്തു.

ഇരുടീമുകളും തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചുതുടങ്ങി. മലയാളി താരം മുഹമ്മദ് ഇർഷാദ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം നേടി. മത്സരം തുടങ്ങി ഉടൻ തന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയൽ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.

എട്ടാം മിനിട്ടിൽ ഹ്യൂഗോ ബൗമസിന്റെ കിടിലൻ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ സുന്ദരമായി സേവ് ചെയ്തു. 18-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ റഫീക്ക് എടുത്ത ഒരു ലോങ് റേഞ്ചർ മുംബൈ നായകൻ അമരീന്ദർ സിങ് തട്ടിയകറ്റി. അതിനുപിന്നാലെ നടന്ന കൗണ്ടർ അറ്റാക്കിലൂടെ മുംബൈ ആദ്യ ഗോൾ നേടി.

മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ഗോൾ നേടിയത്. 21-ാം മിനിട്ടിൽ സൂപ്പർ താരം ആദം ലെ ഫോൺഡ്രേ അനായാസേന ഗോൾ നേടി മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകർപ്പൻ പാസിന്റെ ബലത്തിലാണ് ഫോൺഡ്രേ സ്കോർ ചെയ്തത്.

ഗോൾ വഴങ്ങിയ ശേഷം ബംഗാളിന്റെ ആത്മവിശ്വാസം കുറഞ്ഞു. നിരന്തരം പ്രതിരോധത്തിൽ വിള്ളലുകൾ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: ISL 2020-21, Mumbai City FC vs SC East Bengal
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.